തങ്ങളുടെ രാജ്യങ്ങളില്‍ കൂടി ഒഴുകുന്ന മാലിന്യങ്ങളാല്‍ മൂടപ്പെട്ട ജോര്‍ദ്ദാന്‍ നദി സംരക്ഷിക്കുവാന്‍ ഇസ്രായേലും പാലസ്തീനും ജോര്‍ദ്ദാനും ഒന്നിക്കുന്നു

single-img
4 August 2015

Simple-Science-for-Kids-on-Jordan-Image-of-the-Jordan-River

തങ്ങളുടെ രാജ്യങ്ങളില്‍ കൂടി ഒഴുകുന്ന ജോര്‍ദ്ദാന്‍ നദി സംരക്ഷിക്കുവാന്‍ പതിറ്റാണ്ടുകള്‍ നീണ്ട വൈരം മറന്ന് ഇസ്രായേലും പാലസ്തീനും ജോര്‍ദ്ദാനും ഒരുമിക്കുന്നു. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദ്ദാന്‍ നദി ഇന്ന് വന്‍ മലിനീകരണം കൊണ്ട് മൂടിയിരിക്കുകയാണ്. മാത്രമല്ല വരള്‍ച്ചാ ഭീഷണിയും നദി നേരിടുന്നുണ്ട്.

ഈ വന്‍ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത് എകോപീസ് എന്ന സംഘടനയാണ്. ഈ ഒരു ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി തങ്ങള്‍ മൂന്നുരാജ്യങ്ങളിലേയും രാഷ്ട്രീയനേതാക്കളെയും ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സംഘടനയുടെ പ്രതിനിധി യാന അബു തലേബ് അറിയിച്ചു.

മൂന്നുരാജ്യങ്ങളിലൂടെ കടന്നുപോയി ചാവുകടലില്‍ പതിക്കുന്ന ജോര്‍ദാന്‍ നദിക്ക് 251 കിലോമീറ്ററാണ് നീളം. പ്രസ്തുത ലക്ഷ്യം കൈവരിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്നും അബു തലേബ് പറഞ്ഞു.