ബിജെപി സര്‍ക്കാരിനെ ട്രോൾ ചെയ്ത് എക്‌സ് വീഡിയോസ്;അടുത്ത തവണയെങ്കിലും നോക്കിയും കണ്ടും വോട്ട് ചെയ്യണമെന്ന് ഇന്ത്യയ്ക്കാരോട് എക്‌സ് വീഡിയോസിന്റെ അഭ്യർഥന

single-img
4 August 2015

2014-12-03-fetishbank.netകേന്ദ്ര സർക്കാർ 857 അശ്ലീല സൈറ്റുകള്‍ നിരോധിച്ചതിനു പിന്നാലെ പ്രമുഖ പോണ്‍ വെബസൈറ്റ് എക്‌സ് വീഡിയോസ് ബിജെപി സര്‍ക്കാരിനെ ട്രോൾ ചെയ്ത് രംഗത്ത്.അടുത്ത തവണയെങ്കിലും നോക്കിയും കണ്ടും വോട്ട് ചെയ്യണമെന്നാണു ഇന്ത്യയ്ക്കാരോട് എക്‌സ് വീഡിയോസ് അഭ്യർഥിച്ചിരിക്കുന്നത്.നിരോധനത്തിനു പിന്നാലെ ആദ്യമായാണു നിരോധിക്കപ്പെട്ട ഒരു വെബ്സൈറ്റ് പ്രതികരണവുമായി രംഗത്ത് വരുന്നത്.

രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നല്‍കുന്നത് ശനിയാഴ്ചമുതലാണു നിര്‍ത്തിവെച്ചത്. കേന്ദ്ര ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകള്‍ വിലക്കിയത്

നിരോധനത്തെ സൈബര്‍ലോകം പ്രതിഷേധത്തോടെയാണ് സ്വീകരിച്ചത്. ട്വിറ്ററിലും റെഡ്ഡിറ്റിലും ഫെയ്‌സ്ബുക്കിലും നിരോധനത്തിനെതിരെ പ്രത്യേക ഹാഷ് ടാഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടു.