ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടം ‘എംഎച്ച് 370’ തിന്റേതാണെന്ന് സ്ഥിരീകരിച്ചു

single-img
31 July 2015

mh370_3391995bഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടം കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ വിമാനം ‘എംഎച്ച് 370’ തിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായ ബോയിങ് 777-ന്റേതാണ് അവശിഷ്ടമെന്ന് ഭാഗങ്ങളുടെ നമ്പര്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി മലേഷ്യന്‍ എയര്‍ലൈസ് അറിയിച്ചു.

2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി കൊലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോയ വിമാനം കാണാതായത്. മലേഷ്യന്‍ നഗരമായ പെനാങ്ങിന് 230 മൈല്‍ വടക്കുകിഴക്കുവെച്ച് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോള്‍ ചിറക് കണ്ടെത്തിയത് പെനാങ്ങിന് 1500 മൈല്‍ അഖലെയാണ്.