മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ന് അസുഖങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അലട്ടുന്ന മുനിയമ്മയെ തേടി ധനുഷ് എത്തി

single-img
31 July 2015

muniyamma.jpg.image.784.410

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ന് അസുഖങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അലട്ടി ആശുപത്രിക്കിടക്കയിലാണ് തമിഴിലെ സ്വഭാവനടിയും നാടന്‍ പാട്ടുകളിലൂടെ ശ്രദ്ധേയയുമായ പറവൈ മുനിയമ്മ. കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം ആശുപത്രിചിലവുകള്‍ പോലും വഹിക്കാന്‍ കഴിയാത്ത ഇവരെ തമിഴിലെ താര സംഘടനകളോ താരങ്ങളോ തിരിഞ്ഞു നോക്കുന്നില്ലെന്നുള്ള പരാതിയുമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് മുനിയമ്മയെ കാണാനായി നടനുഗ നിര്‍മ്മാതാവുമായ ധനുഷ് എത്തിയത്. മുനിയമ്മയ്ക്ക് സഹായവുമായി ധനുഷ് അഞ്ച് ലക്ഷം രൂപ നല്‍കി. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുള്ള മുനിയമ്മ വിക്രത്തിന്റെ ധൂള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്.