പിതാവ് മമ്മൂട്ടിയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സെല്‍ഫി

single-img
30 July 2015

Dulq

‘ഇതാ എന്റെ പിറന്നാള്‍ സെല്‍ഫി, എന്റെ ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം’ എന്ന തലക്കെട്ടിനൊപ്പം ഇന്നലെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത പിറന്നാള്‍ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

പിതാവ് മമ്മൂട്ടി, മാതാവ് സുല്‍ഫത്ത്, ചേച്ചി സുറുമി, അവരുടെ രണ്ടു കുട്ടികള്‍, ഭാര്യ അമല്‍ സൂഫിയ എന്നിവരോടൊപ്പമുള്ള സെല്‍ഫിയാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈ 28 ആണ് ദുല്‍ഖറിന്റെ പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും സിനിമാ താരങ്ങളുമൊക്കെ നേര്‍ന്ന ആശംസകള്‍ക്ക് മറുപടിയായാണ് വൈകിട്ട് ദുല്‍ഖര്‍ സെല്‍ഫി പോസ്റ്റ് ചെയ്തത്.

ലിസ്ബണിലെ ഒരു പുരാതനമായ പലഹാരക്കടയിലിരുന്നാണ് ദുല്‍ഖര്‍ കുടുംബത്തോടൊപ്പം പിന്നാള്‍ ആഘോഷിച്ചത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.