നിവിന്‍ പോളിക്കൊപ്പം സ്വകാര്യ ചടങ്ങിനിടെ ഫോട്ടോയെടുത്ത എഎസ്പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

single-img
30 July 2015

merin-joseph-

ചലച്ചിത്ര താരം നിവിന്‍ പോളിക്കൊപ്പം സ്വകാര്യ ചടങ്ങിനിടെ ഫോട്ടോയെടുത്ത എഎസ്പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചടങ്ങിനിടെ നിവിന്‍ പോളിയോടൊപ്പം എഎസ്പി ഫോട്ടോയെടുത്തത് വിവാദമായിരുന്നു. സ്ഥാനത്തിനു ചേരാത്തവിധം കൊച്ചിയിലെ പൊതുചടങ്ങില്‍ പെരുമാറി എന്ന പരാതിയിലാണ് നടപടി.

തമാശയായി കണക്കാക്കേണ്ട സംഭവത്തെ വിവാദമാക്കാനാണ് ചില മാധ്യമങ്ങള്‍ അടക്കം ശ്രമിച്ചതെന്ന് പരാതിപ്പെട്ട് നിവിന്‍ പോളിക്കൊപ്പം താന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടു പ്രതികരിച്ചുകൊണ്ട് മെറിന്‍ ജോസഫ് രംഗത്തെത്തിയിരുന്നു.

എംഎല്‍എയുടെ ക്ഷണപ്രകാരം ഔദ്യോഗിക ഉത്തരവാദിത്തമൊന്നും ഇല്ലാതെയാണ് താന്‍ ചടങ്ങിലേക്ക് എത്തിയത്. കുട്ടികള്‍ക്കൊരു പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ളത് കഴിഞ്ഞ് വേറൊന്നും ചെയ്യാനില്ലാതെ വേദിയില്‍ നിന്നപ്പോള്‍, എംഎല്‍എക്കും നടനുമൊപ്പം ചില തമാശകള്‍ പറഞ്ഞതിന് പിന്നാലെ കുഴപ്പമില്ലെന്ന് എംഎല്‍എയുടെ സമ്മതവും വാങ്ങിയശേഷമായിരുന്നു ചിത്രമെടുത്തതെന്നും മെറിന്‍ പറഞ്ഞു.