കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്കു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരിട്ടു

single-img
30 July 2015
President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

കേരള മണ്ണിനെ മനസ്സറിഞ്ഞ് സ്‌നേഹിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ആദ്യ സ്മാരകവും മലയാളമണ്ണ് വക. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് അബ്ദുള്‍ കലാമിന്റെ പേരിട്ടുകൊണ്ടാണ് കേരളം അദ്ദേഹത്തിന് മരണാനന്തര ആദരവ് നല്‍കിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ബില്‍ ഇന്നലെ നിയമസഭയില്‍ പാസാക്കിയപ്പോള്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നാണ് മുന്‍ രാഷ്ട്രപതിയുടെ പേരു നല്‍കിയത്.

കഴിഞ്ഞദിവസം നിയമസഭയില്‍ രാവിലെ ശൂന്യവേള തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും പിന്നീട് ഈ ഭേദഗതി ഉള്‍പ്പെടുത്തി ബില്‍ സഭ പാസാക്കുകയുമായിരുന്നു.

എന്നാല്‍ സര്‍വകലാശാലയുടെ പേരുമാറ്റുന്നതിനുള്ള ബില്‍ പാസ്സാകുന്നതിന് മുമ്പ് പേരുമാറ്റം പ്രോ വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചതു നിയമസഭയോടുള്ള അനാദരവാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി ക്രമപ്രശ്‌നം ഉന്നയിച്ചു. പ്രോവൈസ് ചാന്‍സിലര്‍ പുറത്തു പ്രസ്താവന നടത്തിയത് ക്രമവിരുദ്ധമാണെന്നു സ്പീക്കര്‍ എന്‍. ശക്തന്‍ റൂളിംഗ് നല്‍കുകയും ചെയ്തു.