അടിയന്തരമായി ഇറക്കിയ എയർഇന്ത്യാ വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

single-img
29 July 2015

downloadനാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എയർഇന്ത്യാ വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം ബുധനാഴ്ച രാവിലെ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇ​ന്ന​സെ​ന്റ് ​എം.​പി​ ​ഉൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​മ​ല​യാ​ളി​കൾ​ ​വി​മാ​ന​ത്തി​ലു​ണ്ട്.  ന്യൂഡൽഹിയിൽ നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യയുടെ AI 048 വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തരമായി നാഗ്പൂർ വിമാനത്താവളത്തിലിറക്കിയത്.