കനത്ത വെയിലിലും പ്രിയ അബ്ദുള്‍കലാമിനെ ഒരുനോക്ക് കാണാന്‍ ജന്മനാട്ടില്‍ കാത്തിരുന്നത് പതിനായിരങ്ങള്‍

single-img
29 July 2015

11825151_908550949198927_4547329949481195519_n

കനത്ത വെയിലിലും പ്രിയ അബ്ദുള്‍കലാമിനെ ഒരുനോക്ക് കാണാന്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ജന്മനാട്ടില്‍ കാത്തിരിക്കുന്നത്. തങ്ങളുടെ നാടിനെ പ്രശസ്തിയുടെ ഉഏയരങ്ങളിലെത്തിച്ച നായകന് ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങള്‍ ഒഴുകിവന്നുകൊണ്ടിരിക്കുകയാണ്.

മധുരയില്‍ എത്തിച്ച ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ ഭൗതികശരീരം തമിഴ്‌നാട് ഗവര്‍ണര്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. ഭൗതികദേഹം രാമേശ്വരത്ത് ദേശിയപാതയോരത്ത് ഇലക്കാട് മൈതാനത്ത് പ്രത്യേക തയ്യാറാക്കിയ പന്തലിലാണ് പൊതുദര്‍ശനത്തിനുവെയ്ക്കുക.

രാത്രി എട്ടുമണിവരെയുള്ള പൊതുദര്‍ശനത്തിന് ശേഷം ദേഹം കലാമിന്റെ ജന്മഗൃഹത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ രാവിലെ വീടിന് സമീപത്തെ മുഹിയുദ്ദീന്‍ ആണ്ടവര്‍ ജുമാപള്ളിയില്‍ കൊണ്ടുവന്ന് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം ദേശിയപാതയോരത്ത് തന്നെയുള്ള പേകരിമ്പ് എന്ന സര്‍ക്കാര്‍ വക സ്ഥാനത്ത് കബറടക്കം ചെയ്യും.

ചടങ്ങില്‍ പങ്കെടുക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന ആറംഗ സംഘം രാമേശ്വരത്തേക്ക് തിരിക്കും.