സുപ്രീംകോടതിയില്‍ വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി തള്ളി

single-img
29 July 2015

o-YAKUB-MEMON-facebook

സുപ്രീംകോടതിയില്‍ വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി തള്ളി. ഈമാസം 30ന് വധശിക്ഷ നടപ്പിലാക്കാനുള്ള ടാഡാകോടതി ഉത്തരവ് ചോദ്യം ചെയ്താണ് മുംബൈ സ്‌ഫോടനകേസിലെ പ്രതി യാക്കൂബ് മേമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്നും നടപടി ക്രമങ്ങളില്‍ വീഴ്ചവന്നിട്ടില്ലെന്നും സുപ്രീംകോടതി പ്രസ്താവിച്ചു.

സുപ്രീം കോടതി പിഴവു തിരുത്തല്‍ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പേ തനിക്കു മരണ വാറന്റ് നല്‍കിയ ടാഡാ കോടതി നടപടി നീതി നിഷേധിക്കലാണെന്നായിരുന്നു മേമന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ജഡ്ജിമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ് എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.

ഇതിനിടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്‍കി. മേമന്റെ സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.