ബിജെപിയുമായി അയിത്തമില്ലെന്നു വെള്ളാപ്പള്ളി; തുഷാര്‍ രാജ്യസഭയിലേക്കെന്ന് അഭ്യൂഹം

single-img
29 July 2015

vellappally-natesan

എസ്എന്‍ഡിപി യോഗത്തിനു ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപി ആരുടെയും വാലോ ചൂലോ അല്ല. തങ്ങളെ സ്‌നേഹിക്കുന്ന ആരുമായും സഹകരിക്കാന്‍ എസ്എന്‍ഡിപി മടിക്കില്ലെന്നും അമിത് ഷായുമായി സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭൂരിപക്ഷ സമുദായം സംസ്ഥാനത്തു നേരിടുന്ന അവഗണന അദ്ദേഹത്തെ അറിയിക്കുകയും ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യത്തിനായി എസ്എന്‍ഡിപി ആരുമായും സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ തഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയും ഇക്കൂട്ടത്തില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഒരു പഞ്ചായയത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.