‘പ്രേമം’ സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍ രംഗത്ത്.

single-img
27 July 2015

director-Kamal_mപ്രേമം സിനിമ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സംവിധായകൻ കമൽ. ക്ലാസ് മുറിയിൽ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും.

പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെയും കമല്‍ വിമര്‍ശിച്ചു. വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സെൻസർ കോപ്പി ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സെൻസർ ബോർഡിലെ താൽക്കാലിക ജീവനക്കാരാണ് അറസ്റ്റിലായത്.