അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ;ബിൽ ഗവൺമെന്റ് ഉടൻ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

single-img
26 July 2015

modi_mannkibaat_address_air_650അപകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന റോഡ് ഗതാഗത സുരക്ഷാ ബിൽ ഗവൺമെന്റ് ഉടൻ തന്നെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി. റോഡ് അപകടങ്ങളുടെ നിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ റേഡിയോ പ്രഭാഷപരിപാടിയായ മൻ കി ബാതിന്‍റെ പത്താം എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1033 എന്ന ടോൾ ഫ്രീ നന്പരും രോഗികൾക്ക് ആംബുലൻസ് സേവനവും റോഡപകടത്തിൽപ്പെട്ടവർക്ക് ആദ്യത്തെ 50 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സയും നൽകുക തുടങ്ങിയവയ്ക്കാകും നിർദ്ദിഷ്ട ബില്ലിൽ പ്രാധാന്യം നൽകുക എന്ന് അദ്ദേഹം പറഞ്ഞു.എല്ലാ നാലു മിനിട്ടിലും രാജ്യത്ത് അപകടങ്ങളിൽ ഒരു മരണം ഉണ്ടാകുന്നുവെന്നു പറഞ്ഞ അദ്ദേഹം എല്ലാ ജീവനുകളും വിലയുള്ളതാണെന്നും ഓർമപ്പെടുത്തി.

കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരയോദ്ധാക്കൾക്ക് അദ്ദേഹം സ്മരണാഞ്ജലി അർപ്പിച്ചു.