പാര്‍ലമെന്റ് യോഗത്തിനിടെ കുഞ്ഞിനെ മുലയൂട്ടുന്ന അര്‍ജന്റീനയിലെ എം.പിയുടെ ‘ബ്രെല്‍ഫി’ക്ക് സാമൂഹ്യ മാധ്യമങ്ങളുടെ പിന്തുണ

single-img
26 July 2015

Victoria-Dondaപാർലമെന്റിൽ നടപടിക്രകങ്ങൾ നടന്നുകൊണ്ടിരിക്കെ കുഞ്ഞിനെ മുലയൂട്ടുന്ന എം.പിയുടെ ‘ബ്രെല്‍ഫി’ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി.അര്‍ജന്റീനയിലെ എം.പി വിക്ടോറിയ ദോണ്ട പെരസ് ആണ് ബ്യൂണസ് ഐറിസിലെ കോണ്‍ഗ്രഷണല്‍ പാലസില്‍ അര്‍ജന്‍റീന നാഷണല്‍ കോണ്‍ഗ്രസ് യോഗത്തിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമെടുത്തത്.

ഒരേസമയം അമ്മയും മുഴുവന്‍സമയ ജോലിക്കാരിയുമാകാൻ സ്ത്രീകൾക്കാകാൻ കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു വിക്ടോറിയ ദോണ്ട പെരസ്.പൊതുസ്ഥലങ്ങളില്‍ ആരെയും ഭയപ്പെടാതെ മുലയൂട്ടാനുള്ള അവകാശത്തിനുവേണ്ടി ലോകത്തെമ്പാടും നടക്കുന്ന പ്രചാരണ പരിപാടിയാണു ‘ബ്രെല്‍ഫി’ എന്നറിയപ്പെടുന്നത്.

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് കടയുടെ ഒരു മൂലയില്‍വെച്ച് മുലയൂട്ടിയ സ്ത്രീയെ ബ്രിട്ടനിലെ ഒരു തുണിക്കടയിലെ സുരക്ഷാഉദ്യോഗസ്ഥന്‍ പുറത്താക്കിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.