ശിരോവസ്ത്രം ധരിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മുസ്ലീം ലീഗ്;നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കും

single-img
26 July 2015

et_muhammed_basheer_muslim_league_kerala_thejasnewsശിരോവസ്ത്രം സംബന്ധിച്ച് സുപ്രീം കോടതി നിലപാടിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് തെറ്റാണെന്നും വിധി വിശ്വാസത്തിന് എതിരാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.നിലവിളക്ക് വിവാദം അനാവശ്യമാണെന്നും മുഹമ്മദ് ബഷീര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചടങ്ങുകളില്‍ മുസ്ലീംലീഗ് നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നല്‍ക്കുന്നതായി ഇ ടി കൂട്ടിച്ചേർത്തു.

ശിരോവസ്ത്ര വിഷയത്തില്‍ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ തെറ്റാണ്. മതവിശ്വാസത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ കോടതിക്ക് അവകാശമില്ലെന്നും ഇ ടി പറഞ്ഞു.ശിരോവസ്ത്രത്തിന്റെ കാര്യത്തിലുള്ള വിധി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇ.ടിയുടെ അഭിപ്രായത്തോട് വിയോജിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ രംഗത്തെത്തി.

നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ലീഗ് മാത്രം ഇത്തരമൊരു തീരുമാനമെടുക്കുന്നത് സങ്കുചിത മനോഭാവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.