പ്രകൃതിയില്‍ നിന്നും സുലഭമായിക്കിട്ടുന്ന കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നുള്ള വൈദ്യുതി മാത്രം ഉപയോഗിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളം

single-img
25 July 2015

the-first-green-airport-in-the-world

പ്രകൃതിയില്‍ നിന്നും സുലഭമായിക്കിട്ടുന്ന കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നുള്ള വൈദ്യുതി മാത്രം ഉപയോഗിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളം. എന്താവശ്യത്തിനും മറ്റു വൈദ്യുതികളൊന്നും ഉപയോഗിക്കാതെ നിലനില്‍ക്കുന്ന ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ബാല്‍ട്രയിലുള്ള സെയ്മര്‍ വിമാനത്താവളം ഇന്ന് ലോകത്തിനുതന്നെ ഒരത്ഭുതമാണ്.

വലിയ ആമകളുടെ പ്രധാന വാസസ്ഥലമെന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടിയ സെയ്മര്‍ ഇന്ന് ലോകത്തെ ആദ്യത്തെ പ്രകൃതി സൗഹൃദ വിമാനത്താവളമെന്ന നിലയിലും ലോകത്തിന്റെ ഉന്നതിയിലാണ്. ഇവിടെ രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക നിര്‍മ്മിച്ച സൈനികത്താവളമാണ് പ്രകൃതിസൗഹൃദ വിമാനത്താവളമായി പില്‍ക്കാലത്ത് പരിണമിച്ചത്.

ലോകത്തിനു തന്നെ മാതൃകയായി സെയ്മര്‍ വിമാനത്താവളം മാറിയത് 15 മാസംകൊണ്ട് നാല് ലക്ഷം ഡോളര്‍ മാത്രം മുതല്‍മുടക്കി നടത്തിയ പരിഷ്‌കരണങ്ങളിലൂടെയാണ്. ഇന്ന് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ട തുക പരിശോധിച്ചാല്‍ ഇത് തുലോം തുച്ഛമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ന് ടെര്‍മിനലിന്റെ ഭൂരിഭാഗവും മരപ്പലകകള്‍ കൊണ്ടു നിര്‍മ്മിച്ച കെട്ടിടങ്ങളുണ്ടായിരുന്നു. പുനര്‍ നിര്‍മ്മാണ വേളയില്‍ ഈ കെട്ടിടങ്ങള്‍ തന്നെ പൂര്‍ണ്ണമായും നിലനിര്‍ത്തുകയാണ് ചെയ്തത്.

seymour-airport

വിമാനത്താവളത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കൂറ്റന്‍ വിന്‍ഡ് ടെര്‍ബൈനുകള്‍ സ്ഥാപിക്കുകയാണ് അധികൃതര്‍ ശചയ്തത്. ആവശ്യത്തിലധികം അറണ്ട് ഉത്പാദിപ്പിക്കാനാകുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിന്റെ നടപ്പാതകളിലും മേല്‍ക്കൂരലകളിലുമൊക്കെ സൗരവൈദ്യുതി പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കെട്ടിടങ്ങളിലെ ജനലുകളില്‍ ഗഌസ് ഇട്ടിട്ടില്ല. അതുശകാണ്ട് തന്നെ മുറികള്‍ക്കുള്ളിലൂടെ കാറ്റിന് യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുന്നുണ്ട്. വിമാനത്താവളത്തിന്റെ മിക്ക സ്ഥലത്തും മുറികള്‍ക്ക് വാതിലുകളുമില്ലാ എന്നുള്ളതും ശ്രദ്ധേയമാണ്. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായ ഇക്വഡോറിലെ സെയ്മര്‍ വിമാനത്താവളത്തിലൂടെ പ്രതിവര്‍ഷം നാല് ലക്ഷം പേരെങ്കിലും വന്നുപോകുന്നുവെന്നത് ചില്ലറക്കാര്യമല്ലല്ലോ.