പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

single-img
25 July 2015

Prathikal

പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പത്തനാപുരം ചേലക്കോട് അമീര്‍ മന്‍സിലില്‍ അല്‍ അമീന്‍ (24) പട്ടാഴി മാലൂര്‍ ദേവീസദനത്തില്‍ ഉണ്ണി എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് മഫ്തിയിലെത്തിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസ് കണ്ടെടുത്തു. ആള്‍പാര്‍പ്പില്ലാത്ത ഇടവഴികള്‍ കേന്ദ്രീകരിച്ച് ബൈക്കില്‍ കറങ്ങി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ നിരന്തരമായി ശല്യം ചെയ്തുവന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. പിടിയിലായ പ്രതികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.

പിടിയിലായ അല്‍ അമീന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പ്രതികളുടെ ചിത്ര?മെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരേയും പോലീസിനേയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.