4ജി അടുത്തമാസം കേരളത്തിലെത്തും

single-img
24 July 2015

airtel1കൊച്ചി: അടുത്ത മാസം മുതല്‍ കേരളത്തില്‍ 4ജി സേവനങ്ങള്‍ നല്‍കാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ മാത്രമായിരിക്കും സേവനം ലഭ്യമാകുന്നത്. നിലവലിള്ള 3 ജി ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകും. 3 ജി ഉപയോഗിക്കുന്നവര്‍ക്ക് 4ജിയിലേക്ക് മാറാനുള്ള അവസരമുണ്ടെന്ന് കാണിച്ച് കമ്പനി മെസേജുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് നിരക്കുകളില്‍ തന്നെയാണ് 4 ജി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ രാജ്യത്തെ 41 നഗരങ്ങളില്‍ എയര്‍ടെല്‍ 4ജി സേവനം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ രണ്ടോ മൂന്നോ നഗരങ്ങളില്‍ക്കൂടി വൈകാതെ 4ജി എത്തിക്കും.

അതിനു പിന്നാലെ റിലയന്‍സ്, ജിയോ ഇന്‍ഫോകോമിനെപ്പോലെ, 4000 രൂപ മുതല്‍ വിലയുള്ള 4ജി സ്മാര്‍ട്‌ഫോണുകള്‍ നല്‍കാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്. ഇതിനായി നിലവില്‍ സേവനം തുടങ്ങിയ നഗരങ്ങളില്‍ ഏതാനും മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്.