ചക്കയുടെ ഉത്പാദനത്തിനും ഉപയോഗത്തിനും പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

single-img
23 July 2015

Jackfruit_National_fruit_of_Bangladeshചക്കയുടെ ഉത്പാദനത്തിനും ഉപയോഗത്തിനും പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കേമന്ദ്ര കൃഷിമന്ത്രാലയത്തിന്റെ സമഗ്ര പച്ചക്കറിഉദ്യാനകൃഷി വികസനപദ്ധതിയിലും ഉഷ്ണമേഖലാ ഫലവര്‍ഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഗവേഷണപദ്ധതിയിലും ചക്കയെയും പ്ലാവിനേയും ഉള്‍പ്പെടുത്തിയതായി കേന്ദ്ര കൃഷിസഹമന്ത്രി മോഹന്‍ഭായ് കുന്തരിയ ലോക്‌സഭയെ പറഞ്ഞു.

ചക്കയേയും ചക്ക ഉത്പന്നങ്ങളെയും സംബന്ധിച്ച് ജോയ്‌സ് ജോര്‍ജിന്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. എന്നാല്‍ ഇന്ത്യയില്‍നിന്ന് വര്‍ഷാവര്‍ഷം എത്രമാത്രം ചക്ക കയറ്റിയയച്ചുവെന്നതിന്റെ കണക്ക് സര്‍ക്കാറിന്റെ പക്കലില്ലെന്ന് മന്ത്രി അറിയിച്ചു. 2010-15 കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ചക്കമേളകള്‍ സംഘടിപ്പിച്ചവിവരങ്ങളും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

കേരളത്തിലും കര്‍ണാടകത്തിലുമായി കഴിഞ്ഞ പത്തുവര്‍ഷത്തിനകം 75 ചക്ക ഉത്സവങ്ങളാണ് നടത്തിയത്. തമിഴ്‌നാട്ടില്‍ രണ്ണെ്ണവും ഓരോന്നുവീതം മഹാരാഷ്ട്രയിലും മിസോറമിലും നടന്നു. മാത്രമല്ല ബംഗളൂരുവിലെ കാര്‍ഷികശാസ്ത്രസര്‍വകലാശാല 2010ല്‍ ചക്കയെക്കുറിച്ച് ദേശീയ സെമിനാറും 2014ല്‍ ചക്കയെ കുറിച്ചുള്ള അന്താരാഷ്ട്ര സിമ്പോസിയവും നടത്തി.