കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാല് യുവാക്കളില്‍ ഒരാളുടെ മൃതദേഹം തമിഴ്‌നാട് തീരത്തുനിന്നു കണ്‌ടെടുത്തു

single-img
22 July 2015

84844026_3d8308f975കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാല് യുവാക്കളില്‍ ഒരാളുടെ മൃതദേഹം തമിഴ്‌നാട് തീരത്തുനിന്നു കണ്‌ടെടുത്തു.

മണ്ടക്കാട് തീരത്ത് അടിഞ്ഞ മൃതദേഹം സ്റ്റാച്യൂ സ്വദേശി അഖിലിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മറ്റൊരു മൃതദേഹംകൂടി കടലില്‍ കണ്‌ടെത്തിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചിട്ടുണ്ട്. ഈ മൃതദേഹം കണ്‌ടെടുക്കുന്നതിനു നാവികസേനയുടെ സഹായം തമിഴ്‌നാട് പോലീസ് തേടിയിരിക്കുകയാണ്.