ഈ ഭരണകാലയളവില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകള്‍ 205; 27 വിദേശയാത്രകളുമായി മന്ത്രി മുനീര്‍ മുന്നിലോടുമ്പോള്‍ ഒരു യാത്രപോലും നടത്താതെ സി.എന്‍ ബാലകൃഷ്ണന്‍ വ്യത്യസ്തനാകുന്നു

single-img
21 July 2015

muneer2011 മേയില്‍ ഈ മന്ത്രിസഭ അധികാരത്തില്‍ എത്തിയതുമുതല്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ നടത്തിയത് ആകെ 205 വിദേശയാത്രകള്‍. നിയമസഭയില്‍ വി. ചെന്താമരാക്ഷന്റെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശയാത്രാ പട്ടികയില്‍ ഏറ്റവും മുന്നില്‍ 27 വട്ടം യാത്ര ചെയ്ത സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ. മുനീറാണ്. സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താത്തതും ശ്രദ്ധേയമായി. 21 തവണ വീതം യാത്ര ചെയ്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും മുനീറിന്റെ തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആറു തവണ വിദേശ യാത്രകള്‍ നടത്തിയപ്പോള്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു തവണയാണ് വിദേശത്തേക്ക് പറന്നത്. മന്ത്രി കെ.സി. ജോസഫ് 18 തവണയും എ.പി. അനില്‍കുമാര്‍ 14 തവണയും വിദേശത്തേക്ക് പോയിവന്നു.

അടൂര്‍ പ്രകാശും ഇ.ടി. ഇബ്രാഹിം കുഞ്ഞും 11 തവണ വിദേശയാത്ര നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 10 തവണയാണ് വിദേശത്തേക്് പോയത്. മന്ത്രിമാരുടെ യാത്രകള്‍ക്കായി ആകെ ചെലവായത് 42,14,268 രൂപയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.