ഒരു ചന്ദ്രമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയപെരുന്നാള്‍ നിറവില്‍

single-img
17 July 2015

eid(3)ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയപെരുന്നാള്‍ നിറവില്‍. ഒമാനില്‍ ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. ഗള്‍ഫിലെ പ്രവാസികള്‍ പുതുപുത്തവന്‍ വസ്ത്രവും അണിഞ്ഞ് രാവിലെ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പോയി പെരുന്നാള്‍ നമസ്‌ക്കരിച്ച് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്.

യു.എ.ഇയിലും സൗദിയിലും ഖത്തറിലുമെല്ലാം നിരവധി ആഘോഷ പരിപാടികളാണ് പെരുന്നാള്‍ അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. നാട്ടിലും ഗള്‍ഫിലും ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നത് ഒരു പ്രത്യേക അനുഭവമാണെന്നും അതിനാല്‍ തന്നെ നാട്ടില്‍ മാസപ്പിറവി കാണാഞ്ഞതില്‍ സഔങ്കടമുണ്ടെന്നും ചില പ്രവാസികള്‍ അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. കേരള ഹിലാല്‍ കമ്മിറ്റിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, പാളയം ഇമാം ശുഹൈബ് മൗലവി എന്നീ ഖാദിമാരുമാണ് പെരുന്നാള്‍ ശനിയാഴ്ച സ്ഥിരീകരിച്ചത്.