തിരുവനന്തപുരം: കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സമയ വിവരങ്ങള്‍ അറിയാന്‍ ‘ആനവണ്ടി’ ആപ്പ് രംഗത്തിറക്കി. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നെറ്റ് സൗകര്യം ആവശ്യമില്ലാത്ത മൊബൈല്‍ ആപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ആനവണ്ടി ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ജൂലൈ പന്ത്രണ്ടിന് ഹൈബി ഈഡന്‍ എംഎല്‍എ പുതിയ ആപ്പ്ളിക്കേഷന്‍റെയും ആനവണ്ടി വെബ്സൈറ്റിന്‍റെയും ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.