പോലീസിനെ എറിഞ്ഞ കല്ല് ഡിവൈഡറില്‍ തട്ടിത്തെറിച്ച് ഡിവൈഎഫ്‌ഐ നേതാവിന് നെറ്റിയില്‍ പരിക്കേറ്റു

single-img
10 July 2015

DYFIപാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുന്നതില്‍ പ്രതിഷേധിച്ച് കട്ടപ്പന ഡിഡിഇ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസിനെ എറിഞ്ഞ കല്ല് തിരിച്ചടിച്ചു. പൊലീസിനു നേരെ എറിഞ്ഞ കല്ല് ഡിവൈഡറില്‍ തട്ടിത്തെറിച്ചാണ് ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.പി. സുമോദിനു നെറ്റിയില്‍ പരുക്കേറ്റത്.

പാഠപുസ്തകവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഡിഇഒ ഓഫിസിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ കല്ലേറുണ്ടായി. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ഡിഇഒ ഓഫിസ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ചതോടെ ലാത്തിചര്‍ജ്ജ് നടന്നു.