ഉത്തരധ്രുവവും ദക്ഷിണധ്രുവവും പിന്നെ ഏഴു ഭൂഖണ്ഡങ്ങളിലെ എല്ലാ വമ്പന്‍ കൊടുമുകളും കീഴടക്കിയ ഇന്ത്യക്കാരായ ഈ ഇരട്ട സഹോദരിമാര്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു

single-img
9 July 2015

Sisters Twinഉത്തരധ്രുവവും ദക്ഷിണധ്രുവവും പിന്നെ ഏഴു ഭൂഖണ്ഡങ്ങളിലെ എല്ലാ വമ്പന്‍ കൊടുമുകളും കീഴടക്കിയ ഇന്ത്യക്കാരായ ഈ ഇരട്ട സഹോദരിമാര്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള നുന്‍ഗ്ഷി, താഷിമാലിക് എന്നീ സഹോദരിമാരാണ് തങ്ങളുടെ അപൂര്‍വ്വ നേട്ടത്തിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാന്‍ഡ്സ്ലാം അഡ്വെഞ്ച്വര്‍ ചാലഞ്ചിലാണ് ഇവര്‍ നേട്ടം കരസ്ഥമാക്കിയത്. 1998ലാരംഭിച്ച ചാലഞ്ചില്‍ ഇതുവരെ 44 പേര്‍ മാത്രം സ്വന്തമാക്കിയിട്ടുള്ള ഇ, നേട്ടം കഠിനപ്രയത്‌നത്തിലൂടെ ഈ സഹോദരിമാര്‍ സ്വന്തമാക്കുകയായിരുന്നു. ചാലഞ്ചില്‍ ഈ നേട്ടം കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളാണ് ഇരുവരും.

2009 മുതല്‍ പര്‍വ്വതങ്ങള്‍ കയറാനാവരംഭിച്ച സഹോദരിമാര്‍ 2013 മെയില്‍ എവറസ്റ്റ് കീഴടക്കുകയായിരുന്നു. അതിനുശേഷം എല്ലാ ഭൂഖണ്ഡങ്ങളിലെയും വമ്പന്‍ കൊടുമുടികള്‍ കീഴടക്കി അവര്‍ മുന്നേറി. തങ്ങള്‍ ഓരോ കൊടുമുടികള്‍ കീഴടക്കാന്‍ പോകുമ്പോഴും തങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ എഴുതാറുണ്ടായിരുന്നതായയും ഈ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

ന്യൂസിലന്റിലെ മൗണ്ട് കുക്ക് അടക്കം ചില കൊടുമുടികള്‍ കൂടി കീഴടക്കുകയെന്ന ദൗത്യമാണ് ഇനി അവര്‍ക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ തങ്ങളുടെ സംഘത്തിലുണ്ടായിരുന്നവരില്‍ 25 പര്‍വ്വതാരോഹകരുടെ ജീവന്‍ നഷ്ടമായതായും ഇവര്‍ പറയുന്നു. ബേട്ടി ബച്ചാവോ ആന്ദോളന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇപ്പോള്‍ ഈ സഹോദരിമാര്‍.