പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന് 13 കാരനെ സഹപാഠികള്‍ കൊലപ്പെടുത്തി

single-img
9 July 2015

fsg-crime-scene-response-unit-01മുംബൈ: പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന്‍െറ പേരില്‍ 13 കാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. ഏഴാംക്ളാസ് വിദ്യാര്‍ഥി കിരണ്‍ ഗോരക്ഷാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയില്‍ നൂതന്‍ സ്കൂളിലാണ് സംഭവം. ജൂണ്‍ 26ന് സ്കൂള്‍ പരിസരത്തുവെച്ചാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ മുന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടന്നിട്ടില്ല.

ആദ്യം ബഞ്ചിലും പിന്നീട് മരത്തിലും തലയിടിച്ചാണ് കിരണിനെ കൊലപ്പെടുത്തിയത്. കിരണ്‍ പതിവായി ഒരു പെണ്‍കുട്ടിയെ നോക്കാറുണ്ടായിരുന്നുവെന്നതാണ് പ്രകോപനത്തിനു കാരണമായി പൊലീസ് പറയുന്നുത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കിരണിനെ ആശുപത്രിലാക്കിയെങ്കിലും തലയിലേറ്റ മുറിവുകള്‍ മാരകമായതിനാല്‍ ജൂലൈ ഒന്നിന് മരിക്കുകയായിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതെന്ന് പൊലീസ് അറിയിച്ചു.