മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ പാട്ടിന്റെ മുഴുവന്‍ വരികളില്‍ കൂടി പാട്ടുകാരിയുടെ രൂപം മെനയുന്ന ‘റിയാഗ്രഫി’യെന്ന കലാവിരുതുമായി മണ്ണാര്‍ക്കാട് സ്വദേശി റിയാസ് ടി. അലി

single-img
8 July 2015

Riyas Ali

മണ്ണാര്‍ക്കാട് സ്വദേശിയായ റിയാസ് ടി. അലിയെന്ന കലാകാരന്‍ എഴുത്ത് കലയില്‍ റിയാഗ്രഫി എന്ന പേരില്‍ ഒരു പുതു വിപ്ലവം തീര്‍ക്കുകയാണ്. എഴുത്തും വരയും സംയോജിപ്പിച്ച് അതില്‍ തന്റെ പേരിന്റെ മുനമ്പും ചേര്‍ത്ത് റിയാസ് പരിചയപ്പെടുത്തിയ ഈ പുതിയ ‘ഗ്രഫി’ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഫേസ്ബുക്കിലെ തന്റെ പ്രൊഫൈലില്‍ ആരംഭിച്ച റിയഗ്രഫി വാട്ആപ്പിലും ട്വിറ്ററിലുമൊക്കെ ആരാധകരെ നേടി മുന്നേറുകയാണ്.

ദര്‍ശനാ ടി.വിയിലെ പ്രോഗ്രാഎം പ്രൊഡ്യൂസറും അവതാരകനുമായ പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍, കച്ചേരിപ്പറമ്പിലെ റിയാസ് ടി. അലിയാണ് ഈ കലാകാരന്‍. ഒരു കൗതുകത്തിനു വേണ്ടി തുടങ്ങിയ റിയഗ്രഫിയുടെ രണ്ടാമത്തെ എപ്പിസോഡിലാണ് റിയാസ് വാനമ്പാടിയെ കൂട്ടുപിടിച്ചത്. സൂപ്പര്‍ ഹിറ്റായ സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലെ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന ഗാനത്തിന്റെ മുഴുവന്‍ വരികളും ചിത്രയുടെ റിയഗ്രഫി ചിത്രം വരയ്ക്കാന്‍ റിയാസ് ഉപയോഗിച്ചിട്ടുണ്ട്.

Riyas

റിയഗ്രഫിയുടെ തുടക്കം ഇപ്പോഴത്തെ വാര്‍ത്താ പ്രാധാന്യമുള്ള വ്യക്തിയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദു റബ്ബായിരുന്നു. ആ ചിത്രത്തില്‍ ആകെ മുന്ന് വാക്കുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ള: സാറേ, ബുക്ക്, പുസ്തകം’- അത്രമാത്രം. സോഷ്യല്‍ മീഡിയയില്‍ ആ ചിത്രവും പറന്നു നടക്കുകയായിരുന്നുവെന്നുള്ളതാണ് സത്യം. ദര്‍ശനാ ടി.വിയിലെ ഇ-ലോകം എന്ന ഇന്റര്‍നെറ്റിലെ ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ് റിയാസ്.

ഉമ്മയും ഭാര്യയും ഒരാണും മുന്ന് പെണ്‍കുട്ടികളുമടക്കം നാല് മക്കളുമായി സന്തുഷ്ടകുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് റിയാസിന്റെ കലാവിരുതകള്‍. പാരമ്പര്യം തൊട്ടതിനാലാകണം മകന്‍ യാസിറും ബാപ്പയുടെ പിന്നാലെയാണ്, രയും മറ്റും കലാപ്രവര്‍ത്തനങ്ങളുമായി താനും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ട്.

Abdu Rubb