മുസ്ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് ഡല്‍ഹിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി

single-img
5 July 2015

iftharന്യൂഡല്‍ഹി: മുസ്ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് ഡല്‍ഹിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. ശനിയാഴ്ചയാണ് വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രമുഖരേയും രാജ്യത്തെ മുസ്ലിം പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ചടങ്ങ് പാര്‍ലമെന്റോട് ചേര്‍ന്നുള്ള മന്ദിരത്തിലാണ് സംഘടിപ്പിച്ചത്.

ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ‘മുസ്ലിം രാഷ്ട്രീയ മഞ്ചി’ന്റെ മുഖ്യ രക്ഷാധികാരി ഇന്ദേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഈജിപ്ത്, ഗള്‍ഫ് രാജ്യങ്ങളുടെ അംബാസഡര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ പ്രധിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

മോഡി അധികാരത്തില്‍ വന്ന ശേഷവും ന്യൂനപക്ഷങ്ങളോടുള്ള സംഘപരിവാര്‍ സംഘടനകളുടെ സമീപനത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കാത്തതിനിടയിലാണ് ഇങ്ങനെയൊരു ഇഫ്താര്‍ സംഗമമെന്നത് ശ്രദ്ധേയമാണ്.