സംശയകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ ഇറാഖില്‍ നിന്നുള്ള ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടി

single-img
5 July 2015

cost-guaqrവിഴിഞ്ഞം: സംശയ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ വിദേശ ബോട്ട് തീരസംരക്ഷണ സേനയുടെ പിടിയിൽ. ഇറാഖില്‍ നിന്നുള്ള ട്രോളറാണ് പിടിയിലായതെന്ന് റിപ്പോര്‍ട്ട്. ജീവനക്കാര്‍ അടക്കമുള്ള ബോട്ട് തീരസംരക്ഷണ സേന ഉടന്‍ തന്നെ കരക്കെത്തിക്കും. അതീവ രഹസ്യ നീക്കത്തിലൂടെയാണ് വിദേശ ബോട്ടിനെ പിടികൂടിയത്. വിശദ വിവരങ്ങളൊന്നും സേനാധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തീരസംരക്ഷണ സേനയെ കൂടാതെ റോ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഓപ്പറേഷനില്‍ പങ്കെടുക്കുന്നതായും വിവരമുണ്ട്. അതിനാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കിവെക്കാനും ഉന്നതല നിര്‍ദേശമുണ്ട്.

വിഴിഞ്ഞം തുറമുഖത്തേക്ക് ട്രോളറിനെ എത്തിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളും. കൂടാതെ അടിയന്തിര സാഹചര്യം നേരിടുന്നതിനും തയാറായിരിക്കാനും തീരസംരക്ഷണസേനയുടെ വിഴിഞ്ഞത്തെ സ്റ്റേഷനോട് കൊച്ചി കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം നല്‍കി.