വീണ്ടും മലയാളത്തിളക്കം; അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ചങ്ങനാശ്ശേരി സ്വദേശി രേണു രാജ്

single-img
4 July 2015

Civil 2ചങ്ങനാശ്ശേരി സ്വദേശി രേണു രാജിന് 2014ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക്. എട്ടും റാങ്ക് സ്വന്തമാക്കി കെ.നിതീഷ് ഇരട്ടിമധുരം മലയാളത്തിന് സമ്മാനിച്ചു.

ആദ്യനാല് റാങ്കും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ഒന്നാംറാങ്ക് ഇറാ സിംഗാളിനും മൂന്നാംറാങ്ക് നിധി ഗുപ്തയ്ക്കും നാലാം റാങ്ക് വന്ദന റാവുവിനും ലഭിച്ചു. അഞ്ചാം റാങ്ക് നേടിയത് സുഹര്‍ഷ ഭഗത്താണ്.

ഹരിത.വി കുമാറായിരുന്നു 2012ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. അന്ന് ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് എട്ടുപേര്‍ ഇടംനേടുകയും യു.പി.എസ്.സി പ്രസിദ്ധീകരിച്ച പട്ടികയില്‍ 34 മലയാളികള്‍ ഇടം പിടിക്കുകയും ചെയ്തു.