കേരളത്തിലെ ശില്‍പ്പികളില്‍ വിശ്വാസമില്ലാതെ രാജസ്ഥാനില്‍ നിന്നും ശില്‍പ്പികളെ കൊണ്ടുവന്ന് ഒന്നരലക്ഷം രൂപ മുടക്കി സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് ഗാന്ധിയുമായി രൂപസാദൃശ്യമില്ല

single-img
4 July 2015

gANDIവെസ്റ്റ് ഹില്‍ പോളി ടെക്‌നിക് കോളജിന്റെ മുന്നില്‍ സ്ഥാപിച്ച മഹാത്മഗാന്ധിയുടെ പ്രതിമയ്ക്ക് ഗാന്ധിജിയുടെ രൂപവുമായി സാമ്യമില്ലെന്ന് പരാതി. കോളജിന്റെ മുന്‍ഭാഗത്ത് ഒന്നര മാസം മുമ്പ് സ്ഥാപിച്ച പ്രതിമയുടെ തഴെ ‘മഹാത്മാഗാന്ധി പ്രതിമ’ എന്ന് എഴുതിവെച്ചരിക്കുന്നതു കൊണ്ട് മാത്രമാണ് അതാരാണെന്ന് മനസ്സിലാകുന്നത് എന്നാണ് ജനങ്ങള്‍ പറയുന്നത്.

കോളേജില്‍ നിന്നും ഒരു മാസം മുമ്പ് റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള ചില ശില്പികളെകൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചത്. പ്രശസ്തരും പ്രഗത്ഭരുമായ ശില്‍പ്പികള്‍ കേരളത്തില്‍ നിരവധിയുണ്ടായിരുന്നിട്ടും രാജസ്ഥാനില്‍ നിന്ന് ശില്‍പ്പികളെ വരുത്തി പ്രതിമ ചെയ്തത് വിവാദം വിളിച്ചു വരുത്തിയിരുന്നു. പ്രതിമയ്ക്ക് വേണ്ടി

ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പ്രതിമയ്ക്ക് ഗാന്ധിയുടെ രൂപവുമായി സാദൃശ്യമില്ലെന്ന് കണ്ടെത്തിയതോടെ പ്രതിഷേധമുര്‍ന്നിരിക്കുകയാണ്. ഇതിനിടയില്‍ മഹാത്മാഗാന്ധിയെ അവഹേളിച്ചുവെന്നാരോപിച്ച് ഗാന്ധി പീസ് ഫൗണ്ടേഷന്റെ പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ ഗാന്ധിജിയെ അവഹേളിക്കുന്ന തരത്തിലാണെന്നും ഇത്തരത്തിലൊരു പ്രതിമ സ്ഥാപിക്കാനും ലക്ഷങ്ങള്‍ ചെലവഴിച്ചതിന്റെ ഉത്തരവാദിത്തം മുന്‍പ്രിന്‍സിപ്പലിനാണെന്നുമാണ് അവര്‍ ആരോപിക്കുന്നത്.