മോഹന്‍ലാലിന്റെ സൂപ്പര്‍ പുഷ്അപ്പ് ചലഞ്ച് ഏറ്റെടുത്ത് ധര്‍മ്മജനും മക്കളും

single-img
4 July 2015

Dharmajanസോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാലിന്റെ സൂപ്പര്‍ പുഷ്അപ്പ്. മകന്‍ പ്രണവിനെയും മറ്റൊരാളേയും തോളിലേറ്റി മോഹന്‍ലാല്‍ നടത്തിയ പുഷ്അപ്പിന് മറുപടിയായി പലരും മുന്നും നാലും പേരെ തോളിലേറ്റി പലരുടേയും അനുകരണങ്ങളും വന്നിരുന്നു. അതെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തു.

മലയാള കോമഡി താരം ധര്‍മ്മജനാണ് സിനിമാ ലോകത്തുനിന്നും സൂപ്പര്‍ പുഷ്അപ്പ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. തന്റെ കുട്ടികളെയും തോളിലേറ്റിയാണ് ധര്‍മ്മജന്‍ ചലഞ്ച് ഏറ്റെടുത്തത്. എന്തായാലും ധര്‍മ്മജന്റെ മക്കള്‍ ചെറിയ കുട്ടികളായിരുന്നതിനാല്‍ സൂപ്പര്‍ പുഷ്അപ്പ് സൂപ്പറായി ചെയ്യാന്‍ ധര്‍മ്മജന് പറ്റി.