ഗ്രാമീണരില്‍ മുപ്പത് ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല:സെന്‍സസ്

single-img
3 July 2015

farmer_india_reuters2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഗ്രാമീണരില്‍ മുപ്പത് ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല. രാജ്യത്ത് 24.39 കോടി കുടുംബങ്ങളാണുള്ളത്. ഇതില്‍ 17.91 കോടി കുടുംബങ്ങള്‍ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഇതില്‍ തന്നെ 10.69 കോടി കുടുംബങ്ങള്‍ നിത്യവൃത്തിക്ക് വകയില്ലാത്തവരാണ്.
ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ 21.53 ശതമാനം പേര്‍ പട്ടികജാതിക്കാരോ പട്ടികവര്‍ഗക്കാരോ ആണെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.ധനമന്ത്രി അരുണ്‍ ജെയ്റ്റലിയും ഗ്രാമവികസന വകുപ്പ് മന്ത്രി ചൗധരി ബീരേന്ദ്ര സിങ്ങും ചേര്‍ന്നാണ് രാജ്യത്ത് ആദ്യമായി പൂര്‍ണമായി കടലാസ് ഉപേക്ഷിച്ച് നടന്ന സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.