എം.പിമാരുടെ ശമ്പളം കൂട്ടാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി.

single-img
3 July 2015

parlimentന്യൂഡല്‍ഹി: എം.പി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍ എം.പി.മാര്‍ക്കുള്ള പെന്‍ഷനും ഇരട്ടിയോളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളക്കമ്മീഷനെ നിയമിക്കുന്നതുപോലെ എം.പി മാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും പെന്‍ഷന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതികേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്റ് സമിതിയുടെ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 65 ശുപാര്‍ശകളിലെ 33 നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്

എം.പി.മാര്‍ക്ക് നിലവില്‍ കിട്ടുന്ന ശമ്പളം 50,000 രൂപയാണ്(അലവന്‍സുകളില്ലാതെ). സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ.യുടെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുപോലെ എം.പി.മാര്‍ക്കും ഡി.എ. ബന്ധിപ്പിച്ചുള്ള ശമ്പളം നല്‍കണമെന്നായിരുന്നു ശുപാര്‍ശ.

കൂടാതെ പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന ദിന ബത്ത 2000 രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്നും സമിതി ആവശ്യപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് ചായകൊടുക്കാന്‍ മാത്രം 1000 രൂപ ചിലവുണ്ടന്ന് ചൂണ്ടിക്കാട്ടിയാണിത്.