ബിജിമോള്‍ എംഎല്‍എ അഡീ. ജില്ലാ മജിസ്‌ട്രേറ്റിനെ തല്ലി

single-img
3 July 2015

main15സിപിഐ എംഎല്‍എയായ ബിജി മോള്‍ അഡീ. ജില്ലാ മജിസ്‌ട്രേറ്റിനെ തല്ലിയതായി ആരോപണം. ഇടുക്കി എഡിഎമ്മായ മോന്‍സ് അലക്സാണ്ടറിനെയനാണ് എംഎല്‍എ തല്ലിയത്. വള്ളിയംകാവിലെ ടിആന്‍ഡ് ടി കമ്പനിയിലെ ഗേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് സംഘര്‍ഷമുണ്ടായത്.

ബിജിമോളുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടുകയായിരുന്നു. നേരത്തെ ഇടുക്കി ജില്ലാ കളക്ടറുടെ കാര്‍ തടഞ്ഞും ബിജിമോള്‍ വിവാദം സൃഷ്ടിച്ചിരുന്നു.അതേസമയം ഉന്തും തള്ളുമാണ് നടന്നതെന്നും തല്ല് നടന്നട്ടില്ലെന്നുമാണ് സിപിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

 

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എഡിഎമ്മിനെ കൈയേറ്റം ചെയ്തതിനും ബിജിമോള്‍ക്കെതിരെ കേസെടുത്തു. താന്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഇടപെട്ടില്ലായിരുന്നെങ്കില്‍ എഡിഎമ്മിനെ നാട്ടുകാര്‍ പഞ്ഞിക്കിടുുമായിരുന്നുവെന്ന് ബിജിമോള്‍ പ്രതികരിച്ചു.