സൗദി രാജകുടുംബാംഗവും വ്യവസായപ്രമുഖനുമായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ തന്റെ 2.1 ലക്ഷം കോടി രൂപയുടെ സ്വകാര്യ സ്വത്ത് ദാനം ചെയ്തു

single-img
2 July 2015

Prince-Al-Waleed-Bin-Tala-0103200 കോടി ഡോളര്‍ അഥവാ ഏകദേശം 2.1 ലക്ഷം കോടി രൂപയുടെ സ്വത്ത് ദാനം നല്‍കി ഈ പുണ്യ റംസാന്‍ മാസത്തില്‍ സൗദി രാജകുടുംബാംഗവും വ്യവസായപ്രമുഖനുമായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ മാതൃകയായി. തന്റെ സ്വകാര്യ സ്വത്ത് മുഴുവന്‍ വിവിധ രാജ്യങ്ങളിലെ സാമൂഹിക പദ്ധതികള്‍ക്കായാണ് അദ്ദേഹം ദാനം നല്‍കിയത്.

വിവിധ രാജ്യങ്ങളിലെ സാംസ്‌കാരിക, ജീവകാരുണ്യ, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളടക്കമുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹത്തിന്റെ സ്വത്ത് ചെലവഴിക്കുക. ബില്‍ ഗേറ്റ്‌സ് തുടങ്ങിവെച്ച ‘ദ് ഗിവിങ് പ്ലെഡ്ജ് ‘ ക്യാംപെയ്‌ന്റെ ചുവടുപിടിച്ചാണ് അല്‍വലീദിന്റെ നടപടി. ലോകത്തെ ശതകോടീശ്വരന്മാരെ സമ്പത്തിന്റെ ഭൂരിഭാഗവും ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് ‘ദ് ഗിവിങ് പ്ലെഡ്ജ്’.

സ്ത്രീകളെ മുന്‍നിരയിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക, യുവജനക്ഷേമ പദ്ധതികള്‍ രൂപീകരിക്കുക, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയപ്രോത്സാഹനം, പിന്നാക്ക സമുദായങ്ങളെ വികസനപാതയിലെത്തിക്കല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ലോകസമാധാന നീക്കങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് അദ്ദേഹം തന്റെ ദാനത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ 34ാം സ്ഥാനത്തുള്ള രാജകുമാരന്‍.അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്താണു ദാനം ചെയ്യുക. തന്റെ സ്വത്ത് കുറച്ചു കാണിച്ചെന്നാരോപിച്ചു മാസികയ്‌ക്കെതിരെ അദ്ദേഹം കേസ് നല്‍കിയതും ഇടക്കാലത്ത് വാര്‍ത്തയായിരുന്നു.