മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളസര്‍ക്കാരിന്റെ ചുമതലയിലുള്ളതാണെന്നു കേരളം ആവശ്യപ്പെടാതെ അവിടെ കേന്ദ്രസേനയെ നിയോഗിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍

single-img
2 July 2015

Mullaperiyar-Dam1[1]മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കരളം ആവശ്യപ്പെടാതെ സിഐഎസ്എഫിനെ നിയോഗിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളസര്‍ക്കാരിന്റെ ചുമതലയിലുള്ളതാണെന്നും അവിടുത്തെ ക്രമസമാധാനപാലനമെന്നതു സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതുകൊണ്ട് കേരളം ആവശ്യപ്പെടാതെ കേന്ദ്രസേനയെ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

ഇക്കാര്യം നേരത്തെ തന്നെ തമിഴ്‌നാടിനെ അറിയിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളവും ഉദ്യോഗസ്ഥരും തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥരോട് വിവേചനപരമായി പെരുമാറുന്നുവെന്നും അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉദ്യോഗസ്ഥരെ കടത്തിവിടുന്നില്ലെന്നുമാണ് തമിഴ്‌നാടിന്റെ പരാതി. എംഎല്‍എമാരും ജനങ്ങളും തമിഴ്‌നാട് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നുവെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി തേടിയിരുന്നത്.