കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂണിഫോം നിറം ഇന്ന് മുതല്‍ മാറും

single-img
1 July 2015

download (1)കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂണിഫോം നിറം ഇന്ന് മുതല്‍ മാറും. തീരുമാനത്തിന്റെ ഭാഗമായി ഇന്നു മുതല്‍ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കടുംനീല പാന്‍റിലും ആകാശനീല ഷര്‍ട്ടിലുമായിരിക്കും യാത്രക്കാര്‍ക്ക് മുന്നിലെത്തുക.കെ.എസ്.ആര്‍.ടിസിയിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് സുരക്ഷാജീവനക്കാര്‍ ഒഴികെ എല്ലാ ജീവനക്കാരുടെയും വേഷത്തിലും മാറ്റം കൊണ്ടുവരുന്നത്.

 
മറ്റ് ജീവനക്കാരുടെ യൂണിഫോം നിറത്തിലുമുണ്ട് മാറ്റങ്ങള്‍. ക്രീം നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റുമായിരിക്കും സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്മാന്‍ എന്നിവരുടെ ഴവഷം. ഷര്‍ട്ടിനു മുകളില്‍ കെ.എസ്.ആര്‍.ടി.സി മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. കറുപ്പ് പാന്‍റും വെള്ള ഷര‍ട്ടുമായിരിക്കും ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍‍, ഇന്‍സ്പെക്ടര്‍ എന്നിവരുടെ വേഷം.

മെക്കാനിക്കിനും പമ്പ് ഓപ്പറേറ്റര്‍ക്കും ഗാര്യേജ് മസ്ദൂറിനും കടുത്ത ചാരനിറത്തിലുള്ള പാന്‍റും ഷര്‍ട്ടുമായിരിക്കും.