സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തുന്ന ഐ.എസ് ഭീകരര്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ഗോത്രവിഭാഗ സൈന്യം; സിറിയയില്‍ ബന്ദികളാക്കിയ 18 ഐഎസ് ഭീകരരെ സൈന്യം തലയറുത്ത് കൊലപ്പെടുത്തി

single-img
1 July 2015

ISISISതങ്ങളുടെ പിടിയിലായ സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തി ഭീകരതയുടെ പര്യായമായി മാറിയ ഐ.എസ് ഭീകരര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഗോത്രവിഭാഗ സൈന്യമായ ജയ്ഷ് അല്‍ ഇസ്ലാം. സിറിയയില്‍ ബന്ദികളാക്കിയ 18 ഐഎസ് ഭീകരരെ അവരുടെ രീതിയില്‍ തന്നെ തലയറുത്തും മറ്റു ചിലരെ വെടവച്ചുകൊന്നുമാണ് ജയ്ഷ് അല്‍ഇസ്ലാം ഐ.എസിന് മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം രാത്രി ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്ത 20 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ിക്കാര്യം സ്ഥിരീകരിച്ചത്. കറുത്ത വേഷം ധരിപ്പിച്ച് ചങ്ങലയില്‍ പരസ്പരം ബന്ധിപ്പിച്ചശേഷം ഐഎസ് ഭീകരരെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ ബന്ദികളെ കൊലപ്പെടുത്തുന്ന ഐഎസ് ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സൗണ്ട് ദൃശ്യ എഫക്ടുകള്‍ ഗോത്ര സൈനയത്തിന്റെ മറുപടിയിലുമുണ്ട്.

ഐഎസ് ഭീകരര്‍ തങ്ങളുടെ കൂട്ടാളികളില്‍ മൂന്നുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് നടപടിയെന്ന് ജയ്ഷ് അല്‍ഇസ്ലാം ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. ബന്ദികളെ ചോദ്യം ചെയ്യുന്നതും സുന്നി മുസ്ലിങ്ങള്‍ക്ക് എതിരായ ഐഎസ് നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദൃശ്യങ്ങളില്‍ തങ്ങള്‍ ഐഎസിനൊപ്പം ചേരില്ലെന്നും സിറിയന്‍ സര്‍ക്കാരിന് എതിരെ ഇനി പോരാടില്ലെന്നും പറഞ്ഞ് ചില ഭീകരര്‍ ക്ഷമയാചിക്കുന്നുമുണ്ട്.