പെട്രോള്‍- ഡീസല്‍ വില കുറച്ചു

single-img
1 July 2015

petrol_price_hike_z8gqdപെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിനു 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയുമാണു കുറച്ചിരിക്കുന്നത്. പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഈ മാസം 15ന് പെട്രോള്‍ വില ലിറ്ററിന് 64 പൈസ കൂട്ടുകയും ഡീസലിന് ലിറ്ററിന് 1.35 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു. മെയ് 15ന് പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയും കൂട്ടിയിരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതും രാജ്യാന്തര വിപണിയില്‍ എണ്ണവില കയറിയതുമാണ് ഇതിന് കാരണമായി പറഞ്ഞത്.