എസ്.എം.എസ്സിന്റെ പിതാവ് ‘മാറ്റി മക്കോനെന്‍’ അന്തരിച്ചു

single-img
1 July 2015

matti-makkonenലണ്ടന്‍: എസ്.എം.എസ്സിന്റെ പിതാവെന്നാണറിയപ്പെട്ടിരുന്ന  മാറ്റി മക്കോനെന്‍(63) അന്തരിച്ചു. മൊബൈലിലൂടെ എസ്.എം.എസ് സന്ദേശങ്ങളയക്കാമെന്നു കണ്ടുപിടിച്ചത് ഇദ്ദേഹമായിരുന്നു.  ഫിന്‍ലന്‍ഡ് സ്വദേശിയായ മക്കോനെന്‍ എന്‍ജിനീയറായിരുന്നു. നോക്കിയ മൊബൈല്‍ കമ്പനിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് എസ്.എം.എസ് എന്ന ആശയം കണ്ടുപിടിക്കുന്നത്. ജി.എസ്.എം സാങ്കേതികവിദ്യയുള്‍പ്പൈട മൊബൈല്‍ ആശയവിനിമയരംഗം ഇന്നത്തെ രീതിയില്‍ വികസിപ്പിക്കുന്നതില്‍ മക്കോനെന്‍ നിര്‍ണായകസംഭാവനകള്‍ നല്‍കിയിട്ടുണ്ട്.