ത്രിപുര ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം

single-img
30 June 2015

download (2) ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍  സി.പി.എമ്മിന്‌ ആശ്വാസ ജയം. ത്രിപുര നിയമസഭയിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട്‌ സീറ്റിലും സി.പി.എം ജയം നേടി . കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്‌ ആയിരുന്ന കോണ്‍ഗ്രസ്‌ ഇത്തവണ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. മന്ത്രി അനില്‍ സര്‍ക്കാരിന്റെ മരണത്തെ തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത് . മധ്യപ്രദേശിലെ  ഉപതെരഞ്ഞെടുപ്പിൽ  ഗരോത്ത്‌ മണ്ഡലം ഭരണകക്ഷിയായ ബി.ജെ.പി നിലനിര്‍ത്തി. ചന്ദര്‍സിങ്‌ സിസോദിയയാണ്‌ ഈ മണ്ഡലത്തില്‍ വിജയിച്ചത്‌. മേഘാലയയിലെ ചോക്‌പോട്ട്‌ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വിജയിച്ചു.