പെട്ടിയിലിരിക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗതിനിര്‍ണ്ണയിക്കുന്ന വോട്ടുകള്‍

single-img
30 June 2015

07TVTVVOTING_MACHI_1830894fഈ അടുത്തകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഇത്ര വാര്‍ത്താപ്രാധാന്യം നേടിയ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഭരണം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം എന്ന കടമ്പ യു.ഡി.എഫ്. നേരിടുന്നില്ലെങ്കിലും നാലുവര്‍ഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അരുവിക്കരയില്‍ തിരിച്ചറിയപ്പെടുകയെന്ന കര്‍മ്മം വോട്ടെണ്ണലോടെ ഇവിടെ അനാവൃതം ചെയ്യപ്പെടുകയാണ്.

വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഉച്ചയ്ക്ക് മുന്ുതന്നെ അരുവിക്കര ആരുടെ കൂടെയാണെന്ന ചിത്രം വ്യക്തമാകും. എന്തായാലും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനുശേഷമുള്ള പൊതു തെരഞ്ഞെടുപ്പിലും അരുവിക്കര പറയുന്നത് തന്നെയാവും കേരളം കാട്ടാന്‍ മപാകുന്നുവെന്നുള്ള കാര്യം ഉറപ്പാണ്. ഈ തിരിച്ചറിവുള്ളതിനാലാണ് അരുവിക്കരയില്‍ ഭരണ വിലയിരുത്തലുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയാനുള്ള കാരണവും. അരുവിക്കരയുടെ വിധി ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടേയും വിധിതന്നെയാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

അരുവിക്കര പറയുന്നതനുസരിച്ച് വേട്ടെണ്ണലിന് ശേഷം ഇരു മുന്നണി സംവിധാനങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. യു.ഡി.എഫിന്റെ തോല്‍വി സോളാറും സരിതയും സലിംരാജും ജിക്കുവും ജോപ്പനും ബാര്‍ക്കോഴയുമൊക്കെ ജനങ്ങള്‍ എത്തരത്തിലെടുത്തുവെന്നും അവരുടെ പ്രതികരണങ്ങളുടെയും ഫലങ്ങളായി വ്യാഖ്യാനിക്കാം. വിധി എല്‍.ഡി.എഫിന് പ്രതികൂലമായാല്‍ തോല്‍ക്കുന്നത് സി.പി.എം എന്ന പാര്‍ട്ടിയും പ്രസ്തുത പാര്‍ട്ടിയുടെ അടുത്ത നായകശനന്ന് ഉദ്‌ഘോഷിച്ച പിണറായി വിജയനുമാണ്.

മുന്നില്‍ വി.എസും പിന്നില്‍ പിണറായിയുമായി പടനയിച്ചെത്തിയ സി.പി.എം വേട്ടെണ്ണലില്‍ വീണാല്‍ അത് വലിയ തുടര്‍ചലനങ്ങളുണ്ടാക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ബാറും സരിതയുമൊക്കെ കത്തിനില്‍ക്കുന്ന ഇക്കാലത്ത് പ്രത്യേക കാരണങ്ങളില്ലാതെ സി.പി.എം. അരുവിക്കരയില്‍ തോറ്റുപോയാല്‍ അത് ആ പാര്‍ട്ടിയുടെ വിധിയെഴുതല്‍ തശന്നയാണ്.അതുകൊണ്ടുതന്നെ അരുവിക്കര ജയിക്കേണ്ടത് ഉമ്മന്‍ചാണ്ടിയേക്കാള്‍ ആവശ്യം പിണറായി വിജയനാണ്.

യു.ഡി.എഫാണ് ജയിക്കുന്നതെങ്കില്‍ ആ വിജയം വരുന്ന ഭരണത്തുടര്‍ച്ചയായിരിക്കും ഐക്യജനാധിപത്യ മുന്നണിക്ക് സമ്മാനിക്കുക. 2006നുശേഷം എല്ലാ ഉപതിരഞ്ഞെടുപ്പുകളും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പും തോറ്റുനില്‍ക്കുന്ന ഇടതുമുന്നണിയുടെ അവസാന ശ്രമമെന്ന നിലയില്‍ അരുവിക്കര ജയിക്കാതെ മുമന്നാട്ടുപോകാന്‍ കഴിയില്ലെന്ന കാര്യം തീര്‍ച്ചയാണ്. ഒരുപക്ഷേ രാജഗോപാലിന്റെ മനതുൃത്വത്തില്‍ ബി.ജെ.പി അട്ടിമറി വിജയം കാഴ്ചവെച്ചാല്‍ അതൊരു പുതിയ ചരിത്രസൃഷ്ടിക്കാകും വഴിമരുന്നിടുക.