ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരസ്യവുമായി ബംഗ്ലാദേശി പത്രം; പരസ്യത്തിൽ പാതി വടിച്ച തലയുമായി ഇന്ത്യന്‍ ടീം അംഗങ്ങൾ

single-img
30 June 2015

indianധാക്ക: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരസ്യവുമായി ബംഗ്ലാദേശി പത്രം. ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരമ്പര നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ മാന്യതയുടെ പരിധി വിട്ട് പരിഹസിച്ച് കൊണ്ട് പ്രൊതം അലൊ എന്ന പത്രമാണ് പരസ്യം നൽകിയിരിക്കുന്നത്. ഇന്ത്യന്‍ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയില്‍ കാണിക്കുന്ന പേപ്പര്‍ കട്ടറിന്റെ പരസ്യമാണ് പ്രൊതം അലൊ പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ ടീമിനൊപ്പം പരമ്പരയില്‍ ഇന്ത്യയുടെ നടുവൊടിച്ച നവാഗത ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ കട്ടര്‍ കൈയിലേന്തിനില്‍ക്കുന്നുമുണ്ട് പരസ്യത്തില്‍. തങ്ങള്‍ ഇത് ഉപയോഗിച്ചു, നിങ്ങള്‍ക്കും ഇത് ഉപയോഗിക്കാം എന്ന ബാനര്‍ ഉയര്‍ത്തിയാണ് പാതി വടിച്ച തലയുമായി ധോണിയും രഹാനെയും കോലിയും അശ്വിനും ധവാനും അടങ്ങുന്ന ഇന്ത്യന്‍ ടീം നില്‍ക്കുന്നത്.