ബേട്ടി ബച്ചാവോ പദ്ധതിയുടെ ഭാഗമായി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം

single-img
28 June 2015

modiന്യൂഡല്‍ഹി: ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കണമെന്ന് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബേട്ടി ബച്ചാവോ പദ്ധതിയുടെ പ്രചാരണത്തിനായി ഹരിയാണയില്‍ ഒരു ഗ്രാമമുഖ്യന്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന പ്രചാരണ പരിപാടി തുടങ്ങിയെന്നും എല്ലാവരും #SelfieWithDaughter എന്ന ഹാഷ് ടാഗില്‍ സെല്‍ഫികള്‍ പങ്കുവെക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കൂടാതെ അന്താരാഷ്ട്രാ യോഗദിനത്തെ ലോകം ഏറ്റെടുത്തതിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭാ മേധാവി ബാന്‍ കീ മൂണ്‍ യു.എന്‍ ആസ്ഥാനത്ത് യോഗ ചെയ്യുന്ന ദൃശ്യങ്ങളും സൈനികര്‍ യോഗാ ദിനത്തില്‍ പങ്കെടുത്തതും തന്നെ വളരെ സന്തോഷവാനാക്കിയെന്നും മോദി പറഞ്ഞു.

യോഗ പോലെ ഇന്ത്യയുടെ മഹത്തായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ഇന്ത്യയെക്കുറിച്ചും നമ്മുടെ പാരമ്പര്യത്തെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അറിയാന്‍ ലോകം ആഗ്രഹിക്കുന്നുണ്ട്. നമുക്ക് തന്നെ ഈ കാര്യങ്ങളില്‍ അഭിമാനമുണ്ടായാല്‍ മാത്രമെ മറ്റുള്ളവരെ അറിയിക്കാന്‍ സാധിക്കു. അദ്ദേഹം പറഞ്ഞു.

രക്ഷാബന്ധന്‍ ദിനത്തിന് മുന്നോടിയായി സഹോദരിമാരെ സൂമൂഹ്യസുരക്ഷാ പദ്ധതികളിലുള്‍പ്പെടുത്തണമെന്നും അങ്ങനെ അവരുടെ ജീവിതം സുരക്ഷിതമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.