എന്‍എസ്എസ് നേതൃത്വത്തെ സമുദായ അംഗങ്ങള്‍ തിരുത്തണം; ആര്‍ക്കും പെരുന്നയില്‍ ചെല്ലാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കണം- സുരേഷ് ഗോപി

single-img
28 June 2015

suresh-gopi-nss.jpg.image.784.410എന്‍എസ്എസ് നേതൃത്വത്തെ സമുദായ അംഗങ്ങള്‍ തിരുത്തണമെന്ന് സുരേഷ് ഗോപി. ആര്‍ക്കും പെരുന്നയില്‍ ചെല്ലാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കണം. ഇന്നലത്തെ സംഭവം വേദനയുണ്ടാക്കി. പെരുന്നയില്‍ ചെന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ എന്‍എസ്എസ് നേതൃത്വവുമായി സമവായത്തിനല്ല താന്‍ ശ്രമിക്കുന്നത്. ഒരു തിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്നം സമാധിയിലും പെരുന്നയിലും സമുദായഅംഗങ്ങളായ ആര്‍ക്കും കയറിചെല്ലാവുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഒരാള്‍ മാത്രമാണ് എല്ലാം എന്ന രീതി ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നു ചെന്നത്.