രഞ്ജിനി ഹരിദാസിന്റെ നായ് പ്രേമം; സോഷ്യല്‍മീഡിയയില്‍ കനത്ത ട്രോളിംഗ്

single-img
27 June 2015

Ranjini-Haridasഒരു പട്ടി കടിച്ചാല്‍ ഇത്രയും പ്രശ്‌നമുണ്ടാക്കുന്നവര്‍ ഒരു കുഞ്ഞിനെ പീഡിപ്പിച്ചാല്‍ എന്താണ് പ്രശ്‌നമുണ്ടാക്കാത്തതെന്ന് രഞ്ജിനി ഹരിദാസ്. വാര്‍ത്തയുണ്ടാക്കി ഭീതി പരത്തുന്നതിനു പകരം എന്തു ചെയ്യണം എന്നാണ് ചിന്തിക്കേണ്ടതെന്നും അവര്‍ പറയുന്നു. നായ്ശല്യം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്‌നേഹി സംഘടനാ പ്രതിനിധികള്‍ അലങ്കോലപ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രഞ്ജിനി.

ഒരു നായയ്ക്ക് പേ ഉണ്ടെന്നു തെളിഞ്ഞാല്‍ ആ നായ് ജീവിക്കുന്ന പ്രദേശത്തെ എല്ലാ നായ്ക്കളെയും കൊല്ലണമെന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ പറഞ്ഞതിനെതിരെയാണ് താന്‍ പ്രതികരിച്ചെതെന്ന് രഞ്ജിനി പറയുന്നു. ഒരു ആനയ്ക്ക് മദപ്പാട് കണ്ടെത്തിയാല്‍ ആ പ്രദേശത്തെ മുഴുവന്‍ ആനകളെയും നമ്മള്‍ കൊല്ലുമോ എന്ന്ും രഞ്ജിനി മചാദിക്കുന്നു. ഡോക്ടര്‍ പറഞ്ഞതിനോട് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി പറയുന്നു.

ഒരു ഡോക്ടര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ആ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഒരു നായയ്ക്ക് പേവിഷ ബാധ കണ്ടെത്തിയെങ്കില്‍ ആ പ്രദേശത്തെ മറ്റു നായ്ക്കള്‍ എന്തു ചെയ്തവെന്നും രഞ്ജിനി ചോദിക്കുന്നു. ഞാന്‍ കുറച്ച് എടുത്തുചാടി സംസാരിക്കുന്ന ആളാണ് . ഇനി അതൊട്ടും മാറാനും പോകുന്നില്ലെന്നും രഞ്ജിനി പറയുന്നു.

പട്ടിയെ കൊല്ലാന്‍ പറയുന്നവര്‍ കുട്ടികളെ പീഡനത്തിനെതിശര എന്തിന് മൗനം പാലിക്കുന്നുവെന്നുള്ള രഞ്ജിനിയുടെ ചോദ്യത്തിന് ട്രോള്‍ മറുപടിയുമായാണ് സോഷ്യല്‍ മീഡിയയ പ്രതികരിക്കുന്നത്. ഒരു കുഞ്ഞിനെ പീഡിപ്പിച്ചാല്‍ മിണ്ടാത്തവര്‍ ഒരു തെരുവ് പട്ടിയെ കൊല്ലുന്നതു കണ്ടാല്‍ നിലവിളിക്കുമെന്ന ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായാണ് ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. മുകകേഷിന്റെ ഫോണ്‍ വിളി കഴിഞ്ഞപാടെ നായ് പ്രശ്‌നത്തില്‍ രഞ്ജിനിയെ വീണുകിട്ടിയ സന്തോഷത്തിലാണ് സോഷ്യല്‍മീഡിയ.

10996926_1428746947450566_2592859314462520913_n (1)