നിയന്ത്രണ രേഖ മുറച്ചു കടന്ന പാക് അധീന കാശ്മീര്‍ സ്വദേശിനിയായ ശബ്‌നത്തെ ഇന്ത്യന്‍ സൈന്യം സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചു

single-img
27 June 2015

indopakഅതിര്‍ത്തിയില്‍ നിന്നും ഒരു നല്ല വാര്‍ത്ത. മാനസികാസ്വാസ്ഥ്യം മൂലം നിയന്ത്രണരേഖ മുറിച്ച് കടന്ന പാക് അധീന കാശ്മീര്‍ സ്വദേശിനിയെ ഇന്ത്യന്‍ സൈന്യം സുരക്ഷിതയായി പാകിസ്ഥാന്‍ അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിച്ചു. രാജൗരി ജില്ലയിലെ നവോഷേര സെക്ടറിലുള്ള ശബ്‌ന എന്ന മദ്ധ്യവയസ്‌കയെയാണ് ഇന്ത്യന്‍ സൈന്യം സ്‌നേഹാദരങ്ങളോടെ തിരിച്ചെത്തിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ 21ന് ശബ്‌ന നിയന്ത്രണരേഖ മറിച്ചുകടക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ശബ്‌നം സ്വബോധത്തോടെയല്ല നിയന്ത്രണരേഖ മറികടന്നതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണല്‍ മനീഷ് മേത്ത അറിയിച്ചു. ഇന്ത്യന്‍ സൈനികരെ കണ്ട് ഭയന്ന് നിന്ന സ്ത്രീയ്ക്ക് സൈന്യം ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും നല്‍കി ഭയം മാറ്റുകയായിരുന്നു.

വനിതാ മെഡിക്കല്‍ ഓഫീസറെ ശബ്‌നത്തിന് സഹായവും സാന്ത്വനവും നല്‍കാന്‍ കൂടെ നിര്‍ത്താനും ഇന്ത്യന്‍ സൈനിക നേതൃത്വം മറന്നില്ല. തുടര്‍ന്ന് സൈനിക അധികൃതര്‍ വിവരം പാകിസ്ഥാനിലെ അധികൃതരെ അറിയിക്കുകയും അതഇര്‍ത്തിയില്‍ വെച്ച് ശബ്‌നത്തെ അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

വിശുദ്ധ റംസാന്‍ മാസമായതിനാല്‍ പുതുവസ്ത്രങ്ങളും പഴങ്ങളും നല്‍കി ശബ്‌നത്തെ തങ്ങളുടെ റംസാന്‍ ആശംസ അറിയിക്കാനും ഇന്ത്യന്‍ സൈനികര്‍ മറന്നില്ല.