ആഗ്രയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 109 പേര്‍ക്ക് ഒരു ദിവസത്തെ തടവും 500 രൂപ പിഴയും

single-img
27 June 2015

agra-pee-caseരാജ്യത്ത് ആദ്യമായാണ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന കുറ്റത്തിന് തടവ് ശിക്ഷ നല്‍കി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 109 പേരെ ഒരു ദിവസത്തെ തടവിനും 500 രൂപ പിഴയും ശിക്ഷിച്ചു. റെയില്‍വേ പ്ലാറ്റ്‌ഫോം, റെയില്‍വേ ട്രാക്ക്, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളില്‍ മൂത്രമൊഴിച്ച 109 പേരെയാണ് ഒരു ദിവസം ജയിലില്‍ പാര്‍പ്പിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് ആഗ്ര പോലീസ് സുപ്രണ്ട് അറിയിച്ചു. പൊതുശല്യം ഉണ്ടാക്കിയെന്ന കുറ്റംചുമത്തി അറസ്റ്റ് ചെയ്ത ഇവരെ 24 മണിക്കൂറിന് ശേഷം 500 രൂപ പിഴ ചുമത്തി വിട്ടയ്ക്കുകയായിരുന്നു. 48 മണിക്കൂറിനുള്ളിലാണ് പോലീസ് 109 പേരെ കസ്റ്റഡിയിലെടുത്തത്.

ആഗ്രാ ഡിവിഷനിലുള്‍പ്പെടുന്ന ആറോളം സ്ഥലങ്ങളില്‍ നിന്നും മദ്യപിച്ചവരെയും പാന്‍മസാല ചവച്ച് തുപ്പിയവരെയും പിടികൂടിയിട്ടുണ്ടെന്ന് സുപ്രണ്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിലെ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് സുപ്രണ്ട് അറിയിച്ചു.