കടക്കെണി; കര്‍ഷകന്‍ കരിമ്പ് പാടത്തിന് തീയിട്ടതിന് ശേഷം അതില്‍ ചാടി ആത്മഹത്യ ചെയ്തു

single-img
27 June 2015

Debt-riddenകരിമ്പ് പാടത്തിന് തീയിട്ടതിന് ശേഷം കര്‍ഷകന്‍ അതില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. ലിംഗ ഗൌഡയാണ് കടക്കെണിയിലായതോടെ ആത്മഹത്യ ചെയ്തത്. പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട തുകയില്‍ ഭീമമായ കുടിശിക വരുത്തിയിരുന്നു.

കൂടാതെ വിളയ്ക്ക് വലിയ തോതിലുള്ള വിലത്തകര്‍ച്ചയും ഉണ്ടായതോടെ പ്രതിസന്ധി രൂക്ഷമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണ് മാണ്ഡ്യ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ഗ്രാമവാസികള്‍ പരാതിപ്പെടുന്നു.

.പഞ്ചസാര മില്ലുകള്‍ സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെ നടത്തുന്ന നീക്കങ്ങള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയാണ്. സീസണിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.